03:13am 11 November 2026
NEWS
നിര്യാതനായി എം. പി. യോയാക് (78)
28/07/2025  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിര്യാതനായി  എം. പി. യോയാക് (78)

കൊച്ചി: ബി.എസ്.എന്‍.എല്‍ റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കടവന്ത്ര കുമാരനാശാന്‍ റോഡ് പനോരമ റെസിഡന്‍സിയില്‍ മൂത്തേടത്ത് എം.പി. യോയാക് (78 ) അന്തരിച്ചു.  മൃതദേഹം ഇന്ന് (29-07-2025, ചൊവ്വ) വൈകിട്ട് 4 മണിക്ക്  വസതിയില്‍ എത്തിക്കും. പൊതുദർശനത്തിനു ശേഷം  ബുധനാഴ്ച  12 മണിക്ക്  വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം  4 മണിക്ക്  കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടക്കും.ഭാര്യ: ജെസ്സി യോയാക് ( റിട്ട. അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, കെ.എസ്.ഇ.ബി) മക്കൾ: എബിൻ , സിബിൻ. മരുമക്കൾ: ഷെനൽ, റ്റിന്‍റു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img